കേരളം പ്ലാസ്റ്റിക്ക് നിരോധനം പ്രഖ്യാപിച്ചെങ്കിലും പൂര്‍ണ്ണമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും ബാഗ് ഉത്പ്പന്നങ്ങളില്‍ ബാഗ് മാസ്റ്ററിന്റെ പേപ്പര്‍ ബാഗ് ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്റുണ്ട്. ട്രെന്റുകള്‍ക്കനുസരിച്ച് ഒറ്റ നോട്ടത്തില്‍ കാഴ്ച്ചയെ സ്വാധീനിക്കുന്ന ഡിസൈനുകളാണ് ബാഗ് മാസ്റ്ററിന്റെ ഉത്പ്പന്നങ്ങളുടെ പ്രത്യേകത. ആകര്‍ഷകമായ നിറങ്ങളിലും വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും ഡിസൈനിലും പേപ്പര്‍ ബാഗുകള്‍ വിപണിയില്‍ സുലഭമാണ്. പ്രീമിയം ബാഗുകള്‍, എക്കണോമി ബാഗുകള്‍, ഗിഫ്റ്റ് ബാഗുകള്‍, ന്യൂസ്പേപ്പര്‍ ബാഗുകള്‍, വൈന്‍ ബാഗുകള്‍ എന്നിങ്ങനെ അഞ്ചോളം വിഭാഗങ്ങളിലായി ബാഗുകളുണ്ട്. ഓരോ ഇനം ബാഗുകള്‍ക്കും ആവശ്യക്കാരേറെയൊണ്. ഇവയുടെയെല്ലാം നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തു പേപ്പര്‍ ആയതിനാല്‍ പ്രകൃതിക്കോ ജീവജാലങ്ങള്‍ക്കോ ദോഷകരമായി ഭവിക്കുന്നില്ല എന്നത് വലിയൊരു പ്രത്യേകതയാണ്.