വരൂ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാം.
തീര്‍ത്തും എക്കോഫ്രണ്ട്ലിയായ പേപ്പര്‍ ബാഗ് ഉത്പ്പന്നങ്ങള്‍; അനായാസം പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രം ഈ രണ്ട് വിവരണങ്ങള്‍ മതിയാകും ജനങ്ങള്‍ക്ക് \'ബാഗ് മാസ്റ്ററി\'നെ തിരിച്ചറിയാന്‍. എന്നാല്‍ മലയാളികള്‍ക്ക് സുപരിചിതമായ പേപ്പര്‍ ബാഗ് നിര്‍മ്മാണ വ്യവസായത്തിലെ മുന്‍നിരക്കാരായ കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന \'ബാഗ് മാസ്റ്റര്‍\' ഇനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രകൃതിയുടേയും ജീവജാലങ്ങളുടേയും നലനില്‍പ്പിനെ ദോഷകരമായി ബാധിക്കാതെ എങ്ങനെ ബാഗ് നിര്‍മ്മാണം നടത്താം എന്ന് കാണിച്ചു തന്നവരാണ് ബാഗ് മാസ്റ്റര്‍. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പുതിയ മുഖത്തെ കുറിച്ച് പറയുമ്പോള്‍ 'ബാഗ് മാസ്റ്ററി'ന്റെ അമരക്കാരനായ കെ.ജെ തോമസ്സ് ആഹ്ലാദത്തിന്റെ നെറുകയിലാണ്.
കെ.ജെ തോമസ്സും ബാഗ് മാസ്റ്ററും
കെ. ജെ തോമസ്സും പേപ്പറും തമ്മില്‍ ബന്ധം തുടങ്ങിയിട്ട് 30 വര്‍ഷത്തില്‍ കൂടുതലായി. ഒരു പ്ലാന്ററുടെ മകനായി ജനിച്ച കെ.ജെ തോമസ്സ് പേപ്പറുകളും പേപ്പര്‍ ബാഗുകളും നോട്ടുബുക്കുകളും വിറ്റായിരുന്നു ആദ്യമായി സംരംഭകനായത്. 1986ല്‍ അത് യൂണിവേഴ്സല്‍ എക്കോ ബാഗ്സ്' എന്ന കമ്പനിയായി ആരംഭിച്ചു. 2011ലാണ് കെ.ജെ തോമസ്സ് പേപ്പര്‍ ബാഗ് നിര്‍മ്മാണ രംഗത്തെ ആ വലിയ കണ്ടുപിടുത്തം നടത്തിയത്; ഒരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രം. മുന്‍പുണ്ടായിരുന്ന നിര്‍മ്മാണത്തിലെ സമയക്കൂടുതലും അമിത ചിലവും പുതിയ യന്ത്രത്തിന്റെ വരവോടെ ഗണ്യമായി കുറഞ്ഞു. അതോടെ നാട്ടിലെങ്ങും യന്ത്രത്തിന്റെ പേരും പ്രശസ്തിയും പാട്ടായി തുടങ്ങി. ഒപ്പം കെ.ജെ തോമസ്സും കമ്പനിയും. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല തോമസ്സിന്. 'ബാഗ് മാസ്റ്റര്‍' എന്ന പുതിയ സ്ഥാപനത്തിന്റെ തുടക്കമിടുകയായിരുന്നു അത്. അന്നത്തെ ആ തുടക്കം ഇന്ന് എത്തി നില്‍ക്കുന്നത് പ്രകൃതിയോട് ചേര്‍ന്നിരിക്കുന്ന തങ്ങളുടെ വ്യവസായത്തെ ലോകത്തെ ഓരോ മനുഷ്യര്‍ക്കും അടുത്തറിയിക്കാനുള്ള മറ്റൊരു ഘട്ടത്തിലാണ്.