വരൂ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാം.
തീര്‍ത്തും എക്കോഫ്രണ്ട്ലിയായ പേപ്പര്‍ ബാഗ് ഉത്പ്പന്നങ്ങള്‍; അനായാസം പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രം ഈ രണ്ട് വിവരണങ്ങള്‍ മതിയാകും ജനങ്ങള്‍ക്ക് \'ബാഗ് മാസ്റ്ററി\'നെ തിരിച്ചറിയാന്‍. എന്നാല്‍ മലയാളികള്‍ക്ക് സുപരിചിതമായ പേപ്പര്‍ ബാഗ് നിര്‍മ്മാണ വ്യവസായത്തിലെ മുന്‍നിരക്കാരായ കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന \'ബാഗ് മാസ്റ്റര്‍\' ഇനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രകൃതിയുടേയും ജീവജാലങ്ങളുടേയും നലനില്‍പ്പിനെ ദോഷകരമായി ബാധിക്കാതെ എങ്ങനെ ബാഗ് നിര്‍മ്മാണം നടത്താം എന്ന് കാണിച്ചു തന്നവരാണ് ബാഗ് മാസ്റ്റര്‍. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പുതിയ മുഖത്തെ കുറിച്ച് പറയുമ്പോള്‍ 'ബാഗ് മാസ്റ്ററി'ന്റെ അമരക്കാരനായ കെ.ജെ തോമസ്സ് ആഹ്ലാദത്തിന്റെ നെറുകയിലാണ്.
കെ.ജെ തോമസ്സും ബാഗ് മാസ്റ്ററും
കെ. ജെ തോമസ്സും പേപ്പറും തമ്മില്‍ ബന്ധം തുടങ്ങിയിട്ട് 30 വര്‍ഷത്തില്‍ കൂടുതലായി. ഒരു പ്ലാന്ററുടെ മകനായി ജനിച്ച കെ.ജെ തോമസ്സ് പേപ്പറുകളും പേപ്പര്‍ ബാഗുകളും നോട്ടുബുക്കുകളും വിറ്റായിരുന്നു ആദ്യമായി സംരംഭകനായത്. 1986ല്‍ അത് യൂണിവേഴ്സല്‍ എക്കോ ബാഗ്സ്' എന്ന കമ്പനിയായി ആരംഭിച്ചു. 2011ലാണ് കെ.ജെ തോമസ്സ് പേപ്പര്‍ ബാഗ് നിര്‍മ്മാണ രംഗത്തെ ആ വലിയ കണ്ടുപിടുത്തം നടത്തിയത്; ഒരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രം. മുന്‍പുണ്ടായിരുന്ന നിര്‍മ്മാണത്തിലെ സമയക്കൂടുതലും അമിത ചിലവും പുതിയ യന്ത്രത്തിന്റെ വരവോടെ ഗണ്യമായി കുറഞ്ഞു. അതോടെ നാട്ടിലെങ്ങും യന്ത്രത്തിന്റെ പേരും പ്രശസ്തിയും പാട്ടായി തുടങ്ങി. ഒപ്പം കെ.ജെ തോമസ്സും കമ്പനിയും. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല തോമസ്സിന്. 'ബാഗ് മാസ്റ്റര്‍' എന്ന പുതിയ സ്ഥാപനത്തിന്റെ തുടക്കമിടുകയായിരുന്നു അത്. അന്നത്തെ ആ തുടക്കം ഇന്ന് എത്തി നില്‍ക്കുന്നത് പ്രകൃതിയോട് ചേര്‍ന്നിരിക്കുന്ന തങ്ങളുടെ വ്യവസായത്തെ ലോകത്തെ ഓരോ മനുഷ്യര്‍ക്കും അടുത്തറിയിക്കാനുള്ള മറ്റൊരു ഘട്ടത്തിലാണ്.
ബാഗ് മാസ്റ്റര്‍ സ്വാഗതം ചെയ്യുന്നു
ബാഗ് മാസ്റ്ററും പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രവും കേരളത്തില്‍ ഒന്നാകെ അറിയപ്പെട്ടു കഴിഞ്ഞു. പ്ലാസ്റ്റിക്ക് ക്യാരിയര്‍ ബാഗുകളേക്കാള്‍ ജനങ്ങള്‍ എക്കോഫ്രണ്ട് ലിയായ പേപ്പര്‍ ബാഗുകളില്‍ പ്രധാനിയായ ബാഗ് മാസ്റ്ററെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത് അതിനൊരു ഉത്തമ ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള ഓരോരുത്തരുടേയും അടുത്തേക്ക് എത്തിച്ചേരാനുള്ള തുടക്കത്തിലാണ് ബാഗ് മാസ്റ്റര്‍ ഇപ്പോള്‍. ബാംഗ്ലൂരില്‍ അടുത്ത് തന്നെ ആരംഭിക്കാനിരിക്കുന്ന ബാഗ് മാസ്റ്ററിന്റെ ബ്രാഞ്ച് അതിനുള്ള ആദ്യ ചവിട്ടു പടിയാണ്.
മാത്രമല്ല ലോകമൊട്ടാകെ ഉള്ള ഇടത്തുനിന്നും ഫ്രാഞ്ചേസികളെയും ബാഗ് മാസ്റ്റര്‍ തിരയുകയാണ്. തങ്ങളുടെ ബാഗ് നിര്‍മ്മാണ യന്ത്രവും അതിനെ കുറിച്ചുള്ള കൂടുതല്‍ പരിശീലനവും പകര്‍ന്നു നല്‍കാന്‍ കഴിവുള്ള ഫ്രാഞ്ചേസികള്‍കളെയാണ് ബാഗ് മാസ്റ്റര്‍ തിരയുന്നത്. കൂടാതെ തങ്ങളുടെ ബാഗ് ഉത്പ്പന്നങ്ങള്‍ വില്‍ക്കാനും റോ മെറ്റീരിയല്‍സ് വിപണനം ചെയ്യാനും കഴിവുകളുള്ള ഫ്രാഞ്ചേസികളെയും ബാഗ് മാസ്റ്റര്‍ തിരയുന്നുണ്ട്.
ലോകത്താകമാനമുള്ളവരെ പ്രകൃതിയോടൊപ്പം ചേര്‍ക്കാന്‍ ബാഗ് മാസ്റ്റാര്‍ തയ്യാറെടുക്കുമ്പോള്‍ മനസ്സോടെ താല്‍പര്യമുള്ളവര്‍ക്കും ബാഗ് മാസ്റ്ററുമായി ഒത്തു ചേരാമെന്ന് കെ.ജെ തോമസ്സ് പറയുന്നു
ബാഗ് മാസ്റ്റര്‍ ദ ബെസ്റ്റ്
കേരളം പ്ലാസ്റ്റിക്ക് നിരോധനം പ്രഖ്യാപിച്ചെങ്കിലും പൂര്‍ണ്ണമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും ബാഗ് ഉത്പ്പന്നങ്ങളില്‍ ബാഗ് മാസ്റ്ററിന്റെ പേപ്പര്‍ ബാഗ് ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്റുണ്ട്. ട്രെന്റുകള്‍ക്കനുസരിച്ച് ഒറ്റ നോട്ടത്തില്‍ കാഴ്ച്ചയെ സ്വാധീനിക്കുന്ന ഡിസൈനുകളാണ് ബാഗ് മാസ്റ്ററിന്റെ ഉത്പ്പന്നങ്ങളുടെ പ്രത്യേകത. ആകര്‍ഷകമായ നിറങ്ങളിലും വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും ഡിസൈനിലും പേപ്പര്‍ ബാഗുകള്‍ വിപണിയില്‍ സുലഭമാണ്. പ്രീമിയം ബാഗുകള്‍, എക്കണോമി ബാഗുകള്‍, ഗിഫ്റ്റ് ബാഗുകള്‍, ന്യൂസ്പേപ്പര്‍ ബാഗുകള്‍, വൈന്‍ ബാഗുകള്‍ എന്നിങ്ങനെ അഞ്ചോളം വിഭാഗങ്ങളിലായി ബാഗുകളുണ്ട്. ഓരോ ഇനം ബാഗുകള്‍ക്കും ആവശ്യക്കാരേറെയൊണ്. ഇവയുടെയെല്ലാം നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തു പേപ്പര്‍ ആയതിനാല്‍ പ്രകൃതിക്കോ ജീവജാലങ്ങള്‍ക്കോ ദോഷകരമായി ഭവിക്കുന്നില്ല എന്നത് വലിയൊരു പ്രത്യേകതയാണ്.
കെ.ജെ തോമസ്സ് എന്ന മനുഷ്യനെ അറിയാം
പേപ്പര്‍ ബാഗുകളെ പോലെ തന്നെ ബാഗ് നിര്‍മ്മാണ യന്ത്രത്തിനും ആവശ്യക്കാരുണ്ടെന്നറിഞ്ഞപ്പോള്‍ തന്റെ കണ്ടുപിടുത്തം കയ്യില്‍ വയ്ക്കാതെ കൈമാറാന്‍ സന്നദ്ധത കാണിച്ച വ്യക്തിയാണ് കെ.ജെ തോമസ്സ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും കുടുംബശ്രീ സംഘങ്ങള്‍ക്കുമെല്ലാം പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ അദ്ദേഹം പരിശീലനം നല്‍കി വരുന്നു. തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന ചെയ്യാവുന്ന തൊഴില്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് കെ.ജെ തോമസ്സ് പറയുന്നു. മാത്രമല്ല പരിശീലന വേളയില്‍ ആവശ്യമുള്ളവര്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണയന്ത്രവും വാങ്ങുവാനുള്ള സജ്ജീകരണങ്ങളും ഒരുക്കാന്‍ കെ.ജെ തോമസ്സ് മറന്നില്ല.
1986 മുതല്‍ പേപ്പര്‍ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യമായി മാറിയ കെ.ജെ തോമസ്സ് സംരംഭക രംഗത്തും പൊതു രംഗത്തും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് മഹനീയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
കോട്ടയം സൗത്ത് ജെയ്സീസിന്റെ തുടക്കം മുതലുള്ള അംഗമായ അദ്ദേഹം 2010ല്‍ പ്രെസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്മോള്‍ സ്‌കേല്‍ ഇൻഡസ്ട്രീസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ് അദ്ദേഹമിപ്പോള്‍. കൂടാതെ ഇന്റോ-യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ അംഗത്വവും, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇൻഡസ്ട്രീയില്‍ അംഗത്വവും, കോട്ടയത്തെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീയിലും അദ്ദേഹത്തിന് അംഗത്വമുണ്ട്. വൈഎംസിഎയിലെ ബോര്‍ഡ് മെമ്പറും, കോട്ടയം ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും കോട്ടയം ക്ലബ്ബ് മെമ്പറും കമ്മിറ്റി മെമ്പറും കൂടിയാണ് അദ്ദേഹം. കോട്ടയം പാമ്പാടിയിലെ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജായ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ പിടിഎ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘമായ ഇഴകളുള്ള നോട്ട്ബുക്ക് ഇന്ത്യയില്‍ ആദ്യമായി കണ്ടുപിടിച്ചത് അദ്ദേഹമാണ്.
പ്രകൃതിയെ മലിനമാക്കാതെ ബാഗ് മാസ്റ്ററിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകമെമ്പാടുമുള്ളവരെ സ്വാഗതം ചെയ്ത് ബാഗ് മാസ്റ്റര്‍ ക്ഷണിക്കുന്നു; വരൂ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home