Thursday, June 24, 2021

പ്ലാസ്റ്റിക്ക്  ഉപേക്ഷിക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ!

ബയോവേ പായ്ക്ക്സ് (പ്രൈ) ലിമിറ്റഡ്- പേപ്പര്‍ ബാഗ് വ്യവസായരംഗത്തെ പ്രമുഖ കമ്പനി ഒരു‍‍‍ അതുല്യമായ പേപ്പര്‍ബാഗ് നിര്‍മ്മാണയന്ത്രം നിങ്ങള്‍ക്കായി ആവിഷ്ക്കരിച്ചിരിക്കുന്നു- ബാഗ് മാസ്റ്റര്‍ നാനോ.

ഈ യന്ത്രം മാനവരാശിക്ക് ഒരു വരദാനവും വ്യവസായ മേഖലയില്‍ മൈക്രോ കോട്ടേജ് സെക്റ്ററുകള്‍ക്ക് ഏറ്റവും അനുയോജ്യമായ വ്യത്യസ്തതയുള്ള ഒരു യന്ത്രവുമാണ്. പേപ്പര്‍ ബാഗ് നിര്‍മ്മണത്തിലെ ഏറ്റവും പ്രധാനഭാഗം പേപ്പറില്‍ കൃത്യ അളവില്‍ 6 മടക്കുപാടുകള്‍ കുറുകെയും 3 മടക്കുപാടുകള്‍ നെടുകെയും ഇടുക എന്നുള്ളതാണ്. ഈ ജോലി വളരെ എളുപ്പത്തില്‍ കൃത്യതയോടെ നിര്‍വ്വഹിക്കുന്ന ഒരു സംവിധാനമാണ് ഈ യന്ത്രം. മണിക്കൂറില്‍ ഏകദേശം 1000 പേപ്പറില്‍ ഇപ്രകാരം മടക്കുപാടുകള്‍ ഇടാവുന്നതാണ്.

പേപ്പര്‍ ക്യാരി ബാഗുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവരുടെ പരസ്യപ്രചരണത്തിനുള്ള നല്ല ഒരു ഉപാധികൂടിയാണ്. വിവിധതരം പേപ്പറുകളില്‍ ബഹുവര്‍ണ്ണങ്ങളിലുള്ള ഓഫ് സെറ്റ് അല്ലെങ്കില്‍ സ്ക്രീന്‍ പ്രിന്‍റിങ്ങോടുകൂടിയുള്ള ക്യാരി ബാഗുകള്‍ ആരുടെ ശ്രദ്ധയെയും ആകര്‍ഷിക്കും. കൂടാതെ രാജ്യമൊട്ടാകെ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പൂര്‍ണ്ണ നിരോധനം വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും അതിനുള്ള തീരുമാനമായിക്കഴിഞ്ഞു. ഈ അവസരം പാഴാക്കാതെ ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം നേടാന്‍ ബാഗ് മാസ്റ്റര്‍ വാങ്ങുക.

ഈ യന്ത്രത്തിന്‍റെ മേന്മകള്‍ പലതാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ പരിശീലനം കൊണ്ട് ഇതു പ്രവര്‍ത്തിപ്പിച്ച് ഭംഗിയായി ബാഗുണ്ടാക്കാന്‍ പഠിപ്പിക്കാവുന്നതാണ്.

മെഷീന്‍ രണ്ടു മോഡലുകളിലുണ്ട്. ബാഗ് മാസ്റ്റര്‍ 42 ഇഞ്ചും ബാഗ് മാസ്റ്റര്‍ നാനോ 24 ഇഞ്ചും.

ഈ മെഷീനില്‍ 42 ഇഞ്ച് വരെ വലുപ്പമുള്ള പേപ്പര്‍ മടക്കു പാടുകള്‍ ഇട്ട് എടുക്കുവാന്‍ സാധിക്കും. മെഷീന്‍ വയ്ക്കുന്നതിന് 20 ചതുരശ്ര അടി സ്ഥല വിസ്തീര്‍ണ്ണം മാത്രമേ ആവശ്യമുള്ളൂ. വൈദ്യുതി ആവശ്യം 180 വാട്ട്സ്.



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home