Monday, June 28, 2021

ബാഗ് മാസ്റ്റര്‍ നാനോ 24 ഇഞ്ച്

42 ഇഞ്ച് സൈസ് പേപ്പര്‍ വരെ നാനോയിലും നടുവേ മടക്കി മടക്കുപാടുകള്‍ ഇടാവുന്നതാണ്. ഒരു തയ്യല്‍ മെഷീന് ആവശ്യമായത്ര സ്ഥലം ഇതിനു മതിയാകും. വൈദ്യുതി ആവശ്യം 68 വാട്സ്. ഈ യന്ത്രം സ്ഥാപിക്കുന്നതിന് വളരെ കുറഞ്ഞ നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ.

തൊഴില്‍രഹിതരരും അവിഗ്ധരുമായ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലും അതിലൂടെ ന്യായമായ വരുമാനവും ഉറപ്പാക്കാന്‍ കഴിയും. കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകള്‍ക്കും സ്ത്രീ ശാക്തീകരണ സംഘടനകള്‍ക്കും വളരെ പ്രയോജനപ്രദമാണ് ബാഗ് മാസ്റ്റര്‍ നാനോ. വീട്ടമ്മമാര്‍ക്ക് വിശ്രമ സമയം പോലും പാഴാക്കാതെ വരുമാനം ലഭിക്കാന്‍ വിശ്വസിക്കാവുന്ന ഒരു വരുമാനദാതാവാണ് ഈ കൊച്ചു മെഷീന്‍. ഒരു തയ്യല്‍ മെഷീന്‍ ഉപയോഗിക്കുന്ന ലാഘവത്തോടെ നിങ്ങളുടെ വീട്ടിലെ മുറിയില്‍ വച്ചു തന്നെ പ്രവര്‍ത്തിപ്പിച്ച് ഉല്‍പ്പാദനം ആരംഭിക്കുവാന്‍ സാധിക്കുന്നു.

ഈ മെഷീന്  മണിക്കൂറില്‍ 1000 ഷീറ്റ് പേപ്പറില്‍ മടക്കുപാട് ഇടുവാന്‍  കഴിയും. മൂന്നാളുകളള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ കൈകള്‍ കൊണ്ട് ഒരു ദിവസം ഇത്രയും പേപ്പറുകള്‍ മടക്കുപാടുകളില്‍ കൂടി മടക്കി ഒട്ടിച്ച് ബാഗുകള്‍ ആക്കി മാറ്റാന്‍ കഴിയും. വ്യത്യസ്ത പേപ്പറുകള്‍ ഉപയോഗിച്ച് വിവിധ വലിപ്പത്തിലും ബഹുവര്‍ണ്ണങ്ങളിലും ഉള്ള ക്യാരിബാഗുകള്‍ നിര്‍മ്മിക്കാം. ഉണ്ടാക്കുന്ന ബാഗുകളുടെ വലിപ്പവും പേപ്പര്‍ ഗുണനിലവാരവും പ്രിന്‍റിംഗ് ക്വാളിറ്റിയും അനുസരിച്ചാണ് വില നിര്‍ണ്ണയിക്കുന്നത്.

ഇപ്പോള്‍ പേപ്പര്‍ ക്യാരിബാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ടെക്സൈറ്റല്‍സ്, ആശുപത്രികള്‍, ജൂവലറികള്‍, മൊബൈല്‍ ഷോപ്പുകള്‍, ഓപ്റ്റിക്കല്‍സ്, ഹോട്ടലുകള്‍, ബേക്കറികള്‍, ഫുട് വെയര്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളിലാണ്.



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home